തൃശ്ശൂർ: പരിശുദ്ധ റംസാനിലെ ലൈലത്തുൽ ഖദ് റിനെ പ്രതീക്ഷിക്കുന്ന ഇരുപത്തിയേഴാം രാവ് ഇന്ന് ആചരിക്കും. ഈ പുണ്യരാവിൽ വിവിധ ആരാധനകളാൽ വൈകീട്ടു മുതൽ പിറ്റേന്ന് പുലർച്ച വരെ പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞിരിക്കും. ആത്മ സംസ്കരണത്തിന്റെ പൂക്കാലം എന്ന സന്ദേശവുമായി ഒരു മാസത്തെ റംസാൻ കാമ്പയിന്റെ ഭാഗമായി വിവിധ മഹല്ലുകളിൽ പ്രാർത്ഥനകൾ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മഹല്ലുകളിലും മുസ്ലീം ഭവനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തിയവർക്ക് സക്കാത്തും ഈദ് ആശംസകളും കൈമാറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍