ബഡ്ജറ്റ് വർഷത്തിന് മുൻപെ പ്രഖ്യാപനം പാലിച്ച് നഗരസഭ.
വടക്കാഞ്ചേരി:ബഡ്ജറ്റ് വർഷം ആരംഭിക്കുന്നതിന് മുമ്പേ 100 പട്ടികജാതി കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെക്കാൻ ധനസഹായം നൽകാനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.
100 പട്ടികജാതി കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെക്കാൻ ധനസഹായം നൽകുമെന്ന് 2025-26 വാർഷിക ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 2025 ഏപ്രിൽ 1ന് ബഡ്ജറ്റ് വർഷം ആരംഭിക്കുന്നതിന് മുമ്പേ തന്നെ കെട്ടിട നിർമ്മാണ പെർമിറ്റ് രേഖകൾ സമർപ്പിച്ച 29 കുടുംബത്തിന് വീടുവെക്കുന്നതിന് 22 ലക്ഷം രൂപ നഗരസഭ ഈ സാമ്പത്തിക വർഷം തന്നെ നൽകിയാണ് നഗരസഭ മാതൃകയാകുന്നത്.
നഗരസഭാ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ,സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ അനൂപ് കിഷോർ, എ.എം ജമീലാബി , പി.ആർ അവിന്ദാക്ഷൻ,സ്വപ്ന ശശി, സി.വി മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി കെ.കെ മനോജ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ