കൊടകര കുഴൽപ്പണ കേസിൽ ഇ.ഡി ഉദ്യോഗസ്ഥർ ബി.ജെ.പിയുടെ കയ്യിലെ ചട്ടുകമായി മാറിയെന്ന് സി.പി.ഐ.

തൃശ്ശൂർ : കൊടകര കുഴൽപ്പണ കേസിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് പൂർണമായും തള്ളുന്ന തരത്തിൽ ഇ.ഡി  തയ്യാറാക്കിയ റിപ്പോർട്ട് അവർ ബി.ജെ.പിയുടെ കയ്യിലെ ചട്ടുകമായി മാറി എന്നതിന്റെ ഒന്നാംതരം  തെളിവാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു. കുഴൽപ്പണ  കേസുമായി നേരിട്ട് ബന്ധമുള്ള ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് ജീവനക്കാരനായിരുന്ന തിരൂർ സതീഷ്  നടത്തിയ വെളിപ്പെടുത്തലുകൾ അതീവ ഗൗരവ സ്വഭാവം ഉള്ളതാണ്. ഇതിൽ വിശദമായ അന്വേഷണം നടത്തിയാൽ പല ബി.ജെ.പി നേതാക്കളും പ്രതികളാവും. എന്നാൽ സതീഷിന്റെ വെളിപ്പെടുത്തലുകൾ മുഖവിലടുക്കാൻ പോലും തയ്യാറാകാത്തത് ഇ.ഡി  ഇരട്ടത്താപ്പായി കാണണമെന്നും വത്സരാജ്  പറഞ്ഞു. 


കരുവന്നൂർ ബാങ്ക് വിഷയത്തിൽ ഇ.ഡി  ഉദ്യോഗസ്ഥർ ഇടതുപക്ഷ നേതാക്കളെ പിന്തുടർന്ന് വേട്ടയാടുകയാണ്. അതേസമയം ആവശ്യമുള്ള തെളിവുണ്ടായിട്ടും കൊടകര കുഴൽപ്പണ കേസിൽ  ബി.ജെ.പി നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാനോ സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകൾ നൽകാൻ തിരൂർ സതീഷ് തയ്യാറായിട്ടും അയാളെ ചോദ്യം ചെയ്യാൻ ഉദ്യോഗസ്ഥർ ഒരുങ്ങാത്തത് ഇ.ഡിയുടെ   ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പാണ് സൂചിപ്പിക്കുന്നതെന്നും വത്സരാജ് കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍