കേരള സർവ്വകലാശാലയിൽ അകത്തും പുറത്തും സംഘർഷം; പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം : കേരള സർവകലാശാല വി.സിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെയാണ് പോരാട്ടം എന്ന് ഡി.വൈ.എഫ്.ഐ - എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു. അകത്ത് എ.ഐ.വൈ.എഫും പുറത്ത് ഡി.വൈ.എഫ്.ഐയു മാണ് പ്രതിഷേധിച്ചത്. പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചിട്ടും ഡി.വൈ.എഫ്.ഐ പ്രവർത്തകർ പിന്മാറിയില്ല. സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ നിരന്തരമായി സംഘപരിവാർ അജണ്ട കേരള സർവകലാശാലയിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ജീവൻ കൊടുത്തും അതിനെതിരെ ഉജ്ജ്വല പോരാട്ടം നടത്തുമെന്ന് എ.ഐ. വൈ.എഫ് നേതൃത്വം അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍