ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു..…



രണ്ടാഴ്ചക്കിടെ കുപ്രസിദ്ധ ഗുണ്ടകളായ ഷാജഹാൻ, ജിത്ത്, മുയല്‍ ബിജു, ഒബ്രു വിവേക്, സജിഷ്ണു, സഞ്ജയ് ദത്ത്, ജിന്റോ, ചാള്‍സ്, ഡെറിന്‍, പ്രദീപ്, ആദർശ്, ജിത്ത് രാജ് എന്നീ 12 പേരെ കാപ്പ ചുമത്തി.



2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 42 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു. ആകെ 115 ഗുണ്ടകളെ കാപ്പ ചുമത്തി, 73 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. വയോധികയെ വെട്ടിപ്പരുക്കേൽപ്പിച്ച് നാടുവിട്ട് ഉത്താരാഖണ്ഡിൽ നിന്ന് തൃശൂർ റൂറൽ പോലീസ് സംഘം പിടികൂടിയ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, കുപ്രസിദ്ധ ഗുണ്ട കായ്ക്കുരു രാഗേഷിൻ്റെ സംഘാംഗവും നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ചാഴൂര്‍ വില്ലേജ്, ചാഴൂര്‍ ദേശത്ത്, പുതിയവീട്ടില്‍ ഷജീര്‍ എന്ന് വിളിക്കുന്ന ഷാജഹാന്‍ 31 വയസ്സ്, എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചു..

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച വലപ്പാട് പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ട വലപ്പാട് വില്ലേജ്, വലപ്പാട് ബീച്ച് ദേശത്ത്, കിഴക്കന്‍ വീട്ടിൽ ജിത്തിനെ 34 വയസ്സ് ജയിലിലാക്കി. കൊരട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ മുരിങ്ങൂര്‍ തെക്കുംമുറി വില്ലേജ്, കൂവ്വക്കാട്ടുകുന്ന് ദേശത്ത് മുക്കില്‍ വീട്ടിൽ മുയല്‍ ബിജു എന്നു വിളിക്കുന്ന ബിജു (40 വയസ്സ്), അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ താന്ന്യം വില്ലേജ്, പെരിങ്ങോട്ടുകര ദേശത്ത്, തെക്കിനിയേടത്ത് വീട്ടില്‍ ഒബ്രു എന്നു വിളിക്കുന്ന വിവേക് 38 വയസ്സ്, കൊടകര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ നെല്ലായി വില്ലേജിൽ ആലത്തൂർ ദേശത്ത്, കുറുവത്ത് വീട്ടിൽ ആദർശ് 24 വയസ്സ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ മേത്തല വില്ലേജിൽ കടുക്കച്ചുവട് ദേശത്ത് മാണിക്കത്ത് വീട്ടിൽ ജിത്തുരാജ് 29 വയസ്സ് എന്നിവരെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ മനവലശ്ശേരി വില്ലേജ്, കൊരിമ്പിശ്ശേരി കണ്ടേശ്വരം ദേശത്ത്, തെക്കേമഠത്തില്‍ വീട്ടില്‍ സജിഷ്ണു 22 വയസ്സ്, ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ, ആളൂര്‍ ദേശത്ത് പൊന്മിനിശ്ശേരി വീട്ടില്‍, ജിന്റോപി എന്നു വിളിക്കുന്ന ജിന്റോ ജോണി 40 വയസ്സ്, വെള്ളികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കുറ്റിച്ചിറ വില്ലേജ്, കോര്‍മല ദേശത്ത്, മൊറേലി വീട്ടില്‍ വര്‍ഗ്ഗീസ് മകന്‍ ചാള്‍സ് 31 വയസ്സ് എന്നിവരെ 6 മാസത്തേക്ക് നാടുകടത്തി. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ എറിയാട് വില്ലേജ്, എറിയാട് ദേശത്ത് പുളിയനാര്‍ പറമ്പില്‍ വീട്ടില്‍ സഞ്ജയ് ദത്ത് 31 വയസ്സ്, വെള്ളികുളങ്ങര പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കുറ്റിച്ചിറ വില്ലേജ്, വെട്ടിക്കുഴി ദേശത്ത്, പുലിക്കുന്നേല്‍ വീട്ടില്‍ ഡെറിന്‍ 30 വയസ്സ്, ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കോടശ്ശേരി വില്ലജ്, നായരങ്ങാടി ദേശത്ത് തോട്ടാപ്പിള്ളി വീട്ടില്‍ പ്രദീപ് 44 വയസ്സ് എന്നിവരെ 6 മാസക്കാലത്തേക്ക് DYSP ഓഫീസിൽ വന്ന് ഒപ്പ് വയ്ക്കുന്നതിനും ഉത്തരവായി. ഷാജഹാൻ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമമടക്കം 7 ക്രമിനൽ കേസുകളിൽ പ്രതിയാണ് കൂടാതെ വലപ്പാട്, കൈപ്പമംഗലം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, വീടുകയറി ആക്രമണം, അടിപിടി എന്നിങ്ങനെ നിരവധി ക്രമിനൽ കേസുകളുമുണ്ട്.

ജിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു അടിപിടി കേസും 2021 ൽ വീട് അതിക്രമിച്ച് ലൈംഗികമായി പീഢിപ്പിക്കാൻ ശ്രമിച്ച കേസും അടക്കം 6 ഓളം ക്രിമിനൽ കേസുകളുണ്ട്. ബിജു കൊരട്ടി, ചാലക്കുടി, അങ്കമാലി, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളിലായി 5 കവർച്ചക്കേസിലും, 3 വധശ്രമക്കേസിലും, 7 അടിപിടിക്കേസിലും, വീടികയറി ആക്രമണം നടത്തിയ 1 കേസിലും, 4 മോഷണക്കേസിലും, 2 വ്യാജ മദ്യക്കേസിലും, സ്ഫോടക വസ്തുക്കൾ കൈവശം വച്ചതിനുള്ള 1 കേസും, കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 (KAAPA) പ്രകാരം 'ലഹരിമരുന്ന് കുറ്റവാളിയാക്കിയ 1 കേസും, പൊതുസ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയ 2, മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ച 1 കേസിലും അടക്കം 27 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

വിവേക് 1 കവർച്ചക്കേസിലും, 4 വധശ്രമക്കേസിലും, 5 അടിപിടിക്കേസിലും, വീടികയറി ആക്രമണം നടത്തിയ 2 കേസിലും, 1 മോഷണക്കേസിലും, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നിരോധിത ലഹരി നൽകുന്നതിനായി വീട്ടുകാരെ ആക്രമിച്ച് തട്ടിക്കൊണ്ട് പോയ 1 കേസിലും അടക്കം 14 ക്രിമിനൽ കേസിലെ പ്രതിയാണ്.

സജിഷ്ണു ഇരിങ്ങാലക്കുട, കാട്ടൂർ, പുതുക്കാട്, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിലായി 2 വധശ്രമക്കേസിലും, 1 മോഷണക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനശല്യമുണ്ടാക്കിയ 2 കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച 2 കേസിലും അടക്കം 7 ക്രിമിനൽ കേസിലെ പ്രതിയാണ്.

സഞ്ജയ് ദത്ത് കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച 1 കേസിലും, 3 അടിപിടിക്കേസിലും മോഷണക്കേസിലും, അശ്രദ്ധമായി വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ 2 കേസിലും അടക്കം 6 ക്രിമിനൽ കേസിലെ പ്രതിയാണ്.

ജിന്റോ ജോണി 2 കവർച്ചക്കേസിലും, 4 വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ 1 കേസിലും അടക്കം 7 ക്രിമിനൽ കേസിലെ പ്രതിയാണ്.

ഡെറിന്‍ വെള്ളിക്കുളങ്ങര, അതിരപ്പിള്ളി പോലീസ് സ്റ്റേഷനുകളിലായി 2 വധശ്രമക്കേസിലും, വീടുകയറി ആക്രമണം നടത്തിയ 1 കേസിലും, 3 അടിപിടിക്കേസിലും, മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിച്ച 1 കേസിലും അടക്കം 7 ക്രിമിനൽ കേസിലെ പ്രതിയാണ്.

പ്രദീപ് ചാലക്കുടി, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലായി 4 അടിപിടിക്കേസിലെ പ്രതിയാണ്. ജിത്തുരാജിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമകേസും നിരോധിച്ച പുകയില ഉത്പന്നം ഉപയോഗിച്ചതിനുള്ള കേസും, മാള പോലീസ് സ്റ്റേഷനിൽ ഒരു കവർച്ചാകേസും താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ഒരു അടിപിടി കേസും അടക്കം 7 ക്രിമിനൽ കേസുകളുണ്ട് .

ആദർശിന് കൊടകര പോലീസ് സ്റ്റേഷനിൽ 2 വധശ്രമകേസും 3 അടിപിടികേസും അടക്കം 17 ക്രിമിനൽ കേസുകളുണ്ട്. കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ്ബ് ഇൻസ്പെക്ടർ സതീഷ്, സീനിയര്‍ സിവിൽ പോലീസ് ഓഫീസർ ടോമി, അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ സരിൻ എ.എസ്, സബ്ബ് ഇന്‍സ്പെക്ടര്‍ സുബിന്ദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃജേഷ്, രജീഷ്, സിയാദ്,കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, എ എസ് ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ. എം. എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ വിജയകുമാർ, വെള്ളികുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കൃഷ്ണൻ കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡേവീസ്, ബിജീഷ് സ്റ്റീഫന്‍, ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ അനില്‍കുമാര്‍, കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. കെ. ദാസ്, എഎസ് ഐ ജ്യോതിലക്ഷ്മി എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു .

കുപ്രസിദ്ധ ഗുണ്ടയായ ഷാജഹാനെ തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നൽകിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ.പി.എസി ന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.

"ഓപ്പറേഷൻ കാപ്പ" പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍