പോക്സോ കേസിലെ പ്രതിയും, പലരേയും വ്യാജ പരാതികളിലൂടെ കേസിൽ ഉൾപെടുത്തി ഒത്തുതീർപ്പാക്കാൻ പണം വാങ്ങുന്നയാളുമായ പാലക്കാട് കറുകപുത്തൂർ സ്വദേശി ചാഴിയാട്ടിരി പനയമ്പിള്ളി വീട്ടിൽ സിജു (41), എന്നയാളെയാണ് ചെറുതുരുത്തി പോലീസ് അതിസാഹസികമായി പിടികൂടിയത്. പോക്സോ കേസിൽ പ്രതിയെ കോടതി 66 വർഷം കഠിനതടവിനും, 2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ചെറുതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിലെ ലൈംഗികാതിക്രമകേസിലെ പ്രതി
കോടതിയിൽ ഹാജരായിട്ടും പരാതിക്കാരി ഹാജരാവാത്തതിനെ തുടർന്ന് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ഒരു സ്ത്രീയുമായി നടത്തിയ വ്യാജ പരാതിയാണെന്ന് വ്യക്തമായത്. വിശദമായ അന്വേഷണത്തിൽ ഇത്തരത്തിൽ പലരെയും ചതിയിൽ കൂടി കേസിൽ ഉൾപ്പെടുത്തി കേസ് ഒത്തുതീർപ്പാക്കുന്നതിനായി പണം കൈപ്പറ്റുന്നവരാണ് ഇവരെന്നു മനസ്സിലായി. ഇതിനിടയിലാണ്
പ്രതി ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ തന്നെ പോക്സോ കേസിൽ റിമാൻറ് കഴിഞ്ഞ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയാണെന്ന് വ്യക്തമായത്. തുടർന്ന് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കി. തുടർന്നുള്ള അന്വേഷണത്തിനിടെ പ്രതിയും സ്ത്രീയും കൂടി വീടുവിട്ടു പോകുകയും ചെയ്തു. പ്രതിയെ പിടികൂടുന്നതിനായി സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ. ഐ. പി. എസ്. നിർദ്ദേശം നൽകുകയും, കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെ്കടർ എ. അന്തകൃഷ്ണൻ അന്വേഷണത്തിനായി സിവിൽ പോലീസ് ഓഫീസർമാരായ അനൂപ് കെ, സനൽകുമാർ പി.കെ എന്നിവരെ നിർദ്ദേശിച്ചയക്കുകയും ചെയ്തു. കറുപുത്തൂർ എഴുമങ്ങാട്, പട്ടാമ്പി പെരുമ്പിലാവ്, കുന്നംകുളം അങ്ങനെ പലയിടങ്ങളിലുമുള്ള അന്വേഷണത്തിൽ പ്രതി പല തെളിവുകളും നശിപ്പിച്ചാണ് പോയതെന്നും, പ്രതി ഫോൺ ഉപയോഗിക്കുന്നില്ല എന്നും വ്യക്തമായി. ഇതിനിടെ പ്രതി വേഷം മാറി പേരുമാറ്റി ഫോൺ ഉപയോഗിക്കാതെയാണ് കഴിയുന്നതെന്നും ആറങ്ങോട്ടുകരയിൽ നിന്നും കോതചിറയിലേക്ക് താമസം മാറ്റിയെന്നും അന്വേഷണത്തിൽ മനസ്സിലാക്കി. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വേഷം മാറി നടന്ന് അതിവിദഗ്ദമായി പ്രതിയെ പിടികൂടുകയായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍