മികച്ച ഹരിത വിദ്യാലയത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പാർളിക്കാട് യു.പി. സ്കൂളിനുള്ള സമാദരണ ചടങ്ങിൽ കളക്ടർ അർജുൻ പാണ്ഡ്യൻ IAS ലഹരിക്കെ തിരെയുള്ള 'തുടി' എന്ന കവിതയുടെ കോറിയോഗ്രാഫി കാണുന്നു. വടക്കാഞ്ചേരി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. ആർ. അനൂപ് കിഷോർ മുഖ്യാതിഥിയായിരുന്നു.
കവിത രചിച്ച ദേശമംഗലം ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപകനായ ശിവപ്രസാദ് യോഗത്തിൽ സന്നിഹിതനായിരുന്നു. പാർളിക്കാട് സ്ക്കൂളിനു വേണ്ടി കോറിയോഗ്രാഫി ചിട്ടപ്പെടുത്തിയത് വജ്ര ജൂബിലി ഫെല്ലോഷിപ്പിലെ കലാമണ്ഡലം ദേവികയാണ്. ചലഞ്ചിൽ പങ്കെടുത്ത പാർളിക്കാട് സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചാണ് വേദി പിരിഞ്ഞത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍