ദേവസ്വം കമ്മീഷണർക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതി സ്വീകരണം നൽകി.

റവന്യു ദേവസ്വം വകുപ്പ് സെക്രട്ടറിയും, ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരിലെത്തിയ എം.ജി. രാജമാണിക്കം ഐ.എ.എസിന് ദേവസ്വം ഭരണസമിതി സ്വീകരണം നൽകി. ക്ഷേത്ര ദർശനത്തിനു ശേഷം  അദ്ദേഹം ദേവസ്വം ഭരണസമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തി. ദേവസ്വം  അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറിനൊപ്പം  ദേവസ്വം കാര്യാലയത്തിലെ കോൺഫറൻസ് ഹാളിലെത്തിയ ദേവസ്വം കമ്മീഷണർ എം.ജി രാജമാണിക്കത്തെ ചെയർമാൻ ഡോ. വി.കെ. വിജയൻ്റെ നേതൃത്വത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങൾ വരവേറ്റു. ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ദേവസ്വം  ഉപഹാരമായി നിലവിളക്കും സമ്മാനിച്ചു. ദേവസ്വം സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.പി.സി. ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, കെ.പി. വിശ്വനാഥൻ, മനോജ് ബി നായർ എന്നിവർ സന്നിഹിതരായി. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍