ദേശീയ തലത്തിൽ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. ദേശീയ തലത്തിൽ ജൂലൈ 3 മുതൽ 17 വരെ നടത്തുന്ന പരിശീലനത്തിന്റെ ഭാഗമായി ജില്ലാ തല പരിശീലനം ജൂലൈ അഞ്ച് മുതൽ 17 വരെ നടക്കും . 50-60 പേരടങ്ങുന്ന 39 ബാച്ചുകളാണ് 13 നിയോജകണ്ഡലങ്ങളിൽ നിന്നുമായി പരിശീലനം നേടുന്നത്. ജില്ലയിലെ ആദ്യ ബാച്ചിന്റെ പരിശീലനം ഒല്ലൂർ നിയോജക മണ്ഡലത്തിലെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ നടന്നു. പരിശീലന പരിപാടി ബി എൽ ഒ മാരുടെ ചുമതലകളിൽ ഉൾപ്പെടുന്ന വിവിധ പ്രവർത്തികളായ വോട്ടർ പട്ടിക പരിഷ്കരണം, ഫീൽഡ് വിസിറ്റ്, വോട്ടറുടെ വിവരങ്ങൾ സ്ഥിരീകരിക്കുക എന്നിവ ഉൾപ്പെടും. ഇന്ത്യൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെമോക്രസി& ഇലക്ഷൻ മാനേജ്‌മെന്റ് ൽ (ഐ ഐ ഐ ഡി ഇ എം ) പരിശീലനം നേടിയ, നിയമസഭാതല പരിശീലക പാനലിലെ അനുഭവ സമ്പന്നരായ റിസോഴ്‌സ് പേഴ്സന്മാരാണ് ബി എൽ ഒ മാരുടെ സഹകരണത്തോടെ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഒല്ലൂർ നിയോജക മണ്ഡലം ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും എൽ. ആർ ഡെപ്യൂട്ടി കളക്ടറുമായ എം . സി. ജ്യോതി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ, തൃശൂർ തഹസിൽദാർ ടി. ജയശ്രീ തൃശൂർ ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ പി. ഡി ഷാജു തുടങ്ങിയവർ സംസാരിച്ചു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍