വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി.

കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ കളിപ്പാട്ടത്തിന്റെ അടിയിലാണ് തിങ്കളാഴ്‌ച രാത്രി പാമ്പിനെ കണ്ടത്.

വനംവകുപ്പുമായി ബന്ധപ്പെട്ടതിനു പിന്നാലെ പാമ്പുപിടുത്തക്കാരനായ ബിജിലേഷ് കോടിയേരി എത്തി രാജവെമ്പാലയെ പിടികൂടി. പാമ്പ് കേറിക്കൂടിയ സമയം കുട്ടികളാരും കളിപ്പാട്ടത്തിനടുത്തില്ലാത്തതിനാൽ അപകടം ഒഴിവായി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍