എരുമപ്പെട്ടി :വർഷങ്ങളായി തകർന്നുകിടക്കുന്ന എരുമപ്പെട്ടി കരിയന്നൂർ കാവിൽ വട്ടം റോഡ് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ വാഴ നട്ടു. കോൺഗ്രസുകാരനായ ഈ വാർഡിലെ മെമ്പർക്കും പഞ്ചായത്ത് ഭരിക്കുന്ന സി പി എമ്മിനും നാടിൻറെ വികസന പ്രവർത്തനങ്ങളിൽ ഒരു താല്പര്യമില്ലാത്തതുകൊണ്ടാണ് റോഡുകൾ പാതാളക്കുഴികളായി കിടക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. എരുമപ്പെട്ടി പഞ്ചായത്തിലെ മിക്കവാറും റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകൾ ആയെന്നും നിരന്തരം ഈ റോഡുകളിൽ അപകടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. ബിജെപി എരുമപ്പെട്ടി പഞ്ചായത്ത് ഇൻ ചാർജ് രാജേഷ് കുട്ടഞ്ചേരി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു അമ്പാടി, വാർഡ് കൺവീനർ ഗിരീഷ് കരിയന്നൂർ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍