തൊഴിലുറപ്പ് സൈറ്റിൽ നിന്നും അമ്മയോടൊപ്പം ഒരു വിഡിയോ ചെയ്താണ് അഖിൽ തന്റെ വിമർശകർക്ക് മറുപടി നൽകിയത്. തന്റെ എല്ലാ ആവശ്യങ്ങളും മകൻ നിറവേറ്റിത്തരുന്നുണ്ടെന്നും, തന്റെ കൂട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനാണ് താൻ തൊഴിലുറപ്പിന് പോകുന്നതെന്നും 'അമ്മ പറയുന്നു. അമ്മയുടെ വാക്കുകൾ ഇങ്ങനെ തൊഴിലുറപ്പിന് പോകുന്നത് എന്റെ മനസിന്റെ സന്തോഷമാണ്. വർഷങ്ങളായി എന്റെ മകനാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. തൊഴിലുറപ്പിൽ നിന്ന് കിട്ടുന്ന പണം കൊണ്ടല്ല ഞാൻ ജീവിക്കുന്നത്. പക്ഷേ തൊഴിലുറപ്പിന് ഞാൻ പോകും. അത് എന്റെ മാനസികോല്ലാസമാണ്. ആൾക്കാര് പറയുന്നത് പോലെ എന്റെ മോൻ എന്നെ നിർബന്ധിച്ച് പറഞ്ഞുവിടുന്നതല്ല. ഇതിലൊന്നും ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടണ്ട. ഞങ്ങളുടെ ജീവിതമാണ്. ഞങ്ങൾ സാധരണക്കാരായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്."
ജനിച്ചു വളർന്ന കാലം മുതൽ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്ന സ്ത്രീയാണ് തന്റെ അമ്മയെന്നും. തനിക്ക് പലപ്പോഴും കഷ്ടം തോന്നുമെന്നും അഖിൽ പറയുന്നു. ഇത്രയും കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു സ്ത്രീയെ തന്റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും, എന്നാൽ അതൊന്നും അമ്മക്കൊരു വിഷയമല്ലെന്നും. അമ്മ കൂളാണ് എന്നും അഖിൽ അമ്മയെക്കുറിച്ച് പറയുന്നു..
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍