പുന്നംപറമ്പ് :കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തീപന്തംകൊളുത്തി പ്രകടനവും, പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജെയ്സൻ മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം തെക്കുംകര ഗ്രാമപഞ്ചായത്ത് പാർളമെൻ്ററി പാർട്ടി ലീഡർ പി എസ് റഫീക്ക് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി എം കുര്യാക്കോസ്, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ജോഷി കല്ലിയേൽ , ജോണി ചിറ്റിലപ്പിള്ളി, എ ആർ സുകുമാരൻ, പി സുനിൽകുമാർ, പി വി ഹസ്സനാർ, എ എ അഷറഫ്, കർഷക കോൺഗ്രസ്സ് നിയോജകമണ്‌ഡലം പ്രസിഡണ്ട് സണ്ണി മാരിയിൽ ,മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സബീല ഐ എ , ദളിത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അനിൽകുമാർ പി കെ , സേവാദൾ ബ്ലോക്ക് ചെയർമാൻ ബൈജു എ ജെ, KSU ജില്ലാ സെക്രട്ടറി ബിജോയ് ജോണി,യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് അശ്വൻ തമ്പി, സേവാദൾ മണ്ഡലം ചെയ്മാൻ അലോഷ്യസ് ടി ഡി എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍