വടക്കാഞ്ചേരി : ജനകീയനായ ചിത്രകാരൻ നൂറുദ്ദീൻ നിര്യാതനായി. നിറങ്ങളെയും ചിത്രങ്ങളെയും പ്രണയിച്ച നൂറുദ്ദീൻ വടക്കാഞ്ചേരിയിലെ ആദ്യകാല കലാകാരന്മാരുടെ ആത്മസുഹൃത്തും ഗുരുവും ആയിരുന്നു. വടക്കാഞ്ചേരിയിലെയും സമീപസ്ഥലങ്ങളിലെയും കലാകാരന്മാരുടെ സങ്കേതം ആയിരുന്ന അന്തരിച്ച ആർട്ടിസ്റ്റ് മാധവേട്ടന്റെ മടയിലെ കൂട്ടായ്മയിലും ആർട്ടിസ്റ്റ് നൂറുദ്ദീൻ സജീവ അംഗമായിരുന്നു. അര നൂറ്റാണ്ട് മുമ്പ് കയ്യിൽ ബ്രഷും ചുണ്ടിൽ പുഞ്ചിരിയുമായി താങ്കൾ ചുമരുകളിൽ എഴുതിയിരുന്ന അക്ഷരങ്ങളുടെ വടിവും സൗന്ദര്യവും കണ്ട് എത്രയോ നാട്ടുകാരാണ് ആശ്ചര്യപ്പെട്ടു നിന്നിരുന്നത്.
സ്നേഹസമ്പന്നനായ ചിത്രകാരാ... വിട
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍