നാഷണൽ ഹൈവേ-544ൽ സ്ഥിതി ചെയ്യുന്ന പന്നിയങ്കര ടോൾ പ്ലാസയുടെ പേരിൽ അയൽപഞ്ചായത്തുകളിലെ ആയിരക്കണക്കിന് നാട്ടുകാർക്ക് കടുത്ത സാമ്പത്തിക ഭാരമാണ് വരാൻപോകുന്നത്. വടക്കഞ്ചേരി, കണ്ണമ്പ്ര, വണ്ടാഴി, കിഴക്കഞ്ചേരി, പുതുക്കോട്, പാണഞ്ചേരി എന്നീ ആറു പഞ്ചായത്തുകളിലെ നിവാസികൾ, ജോലി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അവശ്യയാത്രകൾക്കായി ഈ ടോൾ പ്ലാസ വഴി സഞ്ചരിക്കേണ്ടി വരുന്നു. ഇവർ ദീർഘദൂരയാത്രക്കാർ അല്ല; അതേസമയം, പകരം റോഡുകളില്ലാത്തതിനാൽ ദിവസവും ടോൾ ചാർജ് അടയ്ക്കേണ്ടി വരും. ഇത് ഈ പ്രദേശത്തെ നാട്ടുകാർക്ക് അനാവശ്യ സാമ്പത്തികഭാരം സൃഷ്ടിക്കുകയും വ്യാപക പ്രതിഷേധത്തിന് കാരണമാവുകയും ചെയ്യുന്നു.
ഈ സാഹചര്യത്തിൽ, കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അടിയന്തരമായി ഇടപെട്ട് ഈ 6 പഞ്ചായത്തുകളിലെ നിവാസികൾക്ക് ടോൾ ഇളവ് അനുവദിക്കണം. ടോൾ നയങ്ങൾ പുനഃപരിശോധിച്ച് ടോൾ പ്ലാസയുടെ പരിസരപ്രദേശങ്ങളിലുള്ളവരെ അനാവശ്യ ടോളിൽ നിന്നും ഒഴിവാക്കണം എന്ന് ലോക്സഭയിൽ റൂൾ 377 പ്രകാരം പ്രത്യേക നോട്ടീസ് നൽകി എം. പി ആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍