വടക്കാഞ്ചേരി പുഴയിലേക്ക് വാഴാനി വെള്ളം എത്തിയതോടെ പരിസരങ്ങളിലെ കിണറുകളിൽ ജലസമൃദ്ധിയായി.

വടക്കാഞ്ചേരി :  പുഴയിലേക്ക് വെള്ളം തുറന്നു വിട്ടതോടെ പരിസരങ്ങളിലെ കിണറുകളും ജലസ്രോതസ്സുകളും   നിറഞ്ഞു കവിഞ്ഞു. പുഴയിലെ 20 ചിറകളും ജലസേചന വിഭാഗം ഉദ്യോഗസ്ഥർ തുറന്നിട്ടുണ്ട്. പരമാവധി ദൂരം വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് ജലസേചന വിഭാഗം. പത്തുകോടി രൂപയുടെ പുനർജ്ജീവന  പദ്ധതി വടക്കാഞ്ചേരി പുഴയിൽ നടക്കുന്നുണ്ട്. ഇതിനെ ബാധിക്കാതിരിക്കാൻ കുമ്മായച്ചിറയിൽ വെള്ളം സംഭരിക്കില്ല. അഞ്ചുദിവസം പുഴയിലേക്ക് വാഴാനി വെള്ളം എത്തും. 


സംഭരണശേഷിയുടെ 40% വെള്ളം അണക്കെട്ടിൽ ശേഷിച്ചിരുന്നപ്പോഴാണ് പത്ത് ദിവസം മുമ്പ് കനാലിലേക്ക് വെള്ളം വിട്ടത്. മൂന്ന് ബ്രാഞ്ച് കനാൽ ഉൾപ്പെടെ എല്ലായിടത്തും വെള്ളം എത്തിക്കാൻ കഴിഞ്ഞതിൽ പൊതുജനങ്ങളും ജലസേചന വകുപ്പും അതീവ സന്തോഷത്തിലാണ് . വടക്കാഞ്ചേരി നഗരസഭ, തെക്കുംകര, വേലൂർ, അവണൂർ, മുണ്ടൂർ, എരുമപ്പെട്ടി എന്നീ പഞ്ചായത്തുകൾക്ക്  കനാലിലൂടെ വിട്ട വെള്ളം വളരെ പ്രയോജനപ്പെട്ടു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍