വെള്ളാങ്കല്ലൂരില്‍ ഗ്യാസ് ലീക്കായി തീ പിടിച്ച് ദമ്പതികള്‍ക്ക് ഗുരുതര പരിക്കേറ്റ അപകടത്തിൽ സ്ത്രീ മരിച്ചു.

വെള്ളാങ്കല്ലൂര്‍ എരുമത്തടം ഫ്രന്‍സ് നഗര്‍ സ്വദേശി ത്രികോവില്‍ വീട്ടില്‍ രവീന്ദ്രന്‍ (70), ഭാര്യ ജയശ്രീ (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതിൽ 95 ശതമാനം പൊള്ളലേറ്റ ജയശ്രീയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെട്ടത്. ബുധനാഴ്ച്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് സംസ്ക്കാരം നടക്കും. അപകടത്തിൽ പരിക്കേറ്റ രവീന്ദ്രൻ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. രാവിലെ ചേര്‍പ്പിലെ ബന്ധുവീട്ടില്‍ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങി എത്തിയ ഇരുവരും വീട്ടില്‍ കയറി ലൈറ്റ് ഓണ്‍ ചെയ്തപ്പോള്‍ പൊട്ടിത്തെറി നടന്നു എന്നാണ് കരുതുന്നത്. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ രണ്ടും പുറത്താണ് വെച്ചിട്ടുള്ളത്. ഗ്യാസ് ലീക്കായി വീടിനകം മുഴുവന്‍ നിറഞ്ഞിരുന്നതായാണ് അനുമാനം. വീടിന്റെ മുന്‍വശത്തെ ഇരുമ്പ് വാതില്‍ അടക്കം തകര്‍ന്നിട്ടിട്ടുണ്ട് എല്ലാ മുറികളിലും ഗ്യാസ് നിറഞ്ഞ് നിന്നിരുന്നതിനാല്‍ മുറികളിൽ എല്ലാം തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തിയിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍