കലാമണ്ഡലം റിട്ട. ടീച്ചേഴ്സ് നടത്തിയിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.

ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്  മുൻപിൽ ഫോറം ഓഫ്  കലാമണ്ഡലം യൂണിവേഴ്സിറ്റി റിട്ട. ടീച്ചേഴ്സ് നടത്തിയിരുന്ന അനിശ്ചിതകാല സമരം ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചു. പതിനഞ്ചാം ദിവസമാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ.എൻ ഗോബ്രഗഡെ സാംസ്കാരിക വകുപ്പുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചത്. 

യു.ജി.സിയുടെ ആറാം ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് 2007 ജൂൺ മുതലുള്ള കുടിശ്ശികയും പെൻഷൻ ആനുകൂല്യങ്ങളും, ഏഴാം ശമ്പള പരിഷ്കരണത്തിലെ അപാകതകളും പരിഹരിച്ച് 2019 ജൂലൈ മുതലുള്ള ആനുകൂല്യങ്ങളും നൽകുമെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ റിട്ട. ടീച്ചേഴ്സ് തീരുമാനിച്ചത്. ഫോറം ഓഫ് കലാമണ്ഡലം യൂണിവേഴ്സിറ്റി റിട്ട. ടീച്ചേഴ്സ് സംഘടനാ പ്രസിഡണ്ട് കലാമണ്ഡലം എം. ഉണ്ണികൃഷ്ണൻ, സെക്രട്ടറി കലാമണ്ഡലം എസ്. ഗോപകുമാർ, കലാമണ്ഡലം രജിസ് ട്രാർ, ഡോ. പി.രാജേഷ് കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.