വർദ്ധിപ്പിച്ച തൊഴിൽക്കരം, ലൈസൻസ് ഫീ എന്നിവ ഒഴിവാക്കണം : വ്യാപാരി വ്യവസായി സമിതി.

വേലൂർ :വർധിപ്പിച്ച തൊഴിൽക്കരം, ലൈസൻസ് ഫീ എന്നിവ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് വേലൂർ വ്യാപാരി വ്യവസായി സമിതി  യൂണിറ്റ് പഞ്ചായത്തിന് നിവേദനം നൽകി. നിലവിലുള്ള കേന്ദ്ര നിയമപ്രകാരം ഈടാക്കാവുന്ന പരമാവധി തൊഴിൽ നികുതി 1500 രൂപയാണ്. കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തി ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് പി.ജി ശർമ, സെക്രട്ടറി ടി.ഡി ദയൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍