അവണൂർ സ്വദേശിയെ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃശ്ശൂർ : ശക്തൻ  സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിനുള്ളിൽ അവണൂർ സ്വദേശി അനിരുദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഓടാതെ കിടന്ന ബസ്സിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശക്തൻ സ്റ്റാൻഡ് പരിസരത്ത് സ്ഥിരമായി വരാറുള്ള അനിരുദ്ധൻ കഴിഞ്ഞ രണ്ടു ദിവസമായി സുഖമില്ലെന്ന് പറഞ്ഞ് ഡോക്ടറെ കാണാൻ പോവുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സുഖമില്ലാത്തതിനാൽ അനിരുദ്ധൻ ബസ്സിൽ കയറി വിശ്രമിക്കാൻ കിടന്നതാകാം എന്നാണ് പോലീസ് ഭാഷ്യം. ഡ്രൈവറുടെ ക്യാബിനോട് ചേർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍