വടക്കാഞ്ചേരി നഗരസഭ ജോബ് ഫെയറിന്റെ ഭാഗമായി ജോബ് സ്റ്റേഷൻ ഉദ്ഘാടനം നഗരസഭ ചെയർമാൻ P.N സുരേന്ദ്രൻ നിർവഹിച്ചു.

വടക്കാഞ്ചേരി: CDS ചെയർപേഴ്സൺ സിന്ധു പ്രകാശൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി അംബാസിഡർ ദിവ്യ ജോബ് ഫെയറിനെ കുറിച്ച് സംസാരിച്ചു. ഏപ്രിൽ 26 ന് നടക്കുന്ന തൊഴിൽ പൂരത്തിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളുടെ രജിസ്ട്രേഷനും പരിശീലനം ലഭ്യമാക്കുക എന്നതുമാണ് നഗരസഭയുടെ ലക്ഷ്യം. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജമീലാബി ടീച്ചർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. അരവിന്ദാക്ഷൻ, വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ബഷീർ, ജില്ലാ റിസോഴ്സ് പേഴ്സൺ കെ.കെ. ജയപ്രകാശ്, കെ ഡിസ്ക്  സ്റ്റാഫ് നസ്മ, വിജ്ഞാനകേരളം ചാർജ് ഓഫീസർ നസീമ എന്നിവർ സംസാരിച്ചു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ശോഭന, കുടുംബശ്രീ അക്കൗണ്ടന്റ് ജിജി ജോജോ, NULM കമ്മ്യൂണിറ്റി ഓർഗനൈസർ സുനിത, എം.ഇ.സി ഷെഹീൽഷ, സി.ഡി.എസ്. മെമ്പർമാർ, എൽ.ആർ.പി. മാർ എന്നിവർ പങ്കെടുത്തു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.