അങ്കണവാടി ജീവനക്കാരുടെ സമരത്തെ എൽ.ഡി.എഫ് സർക്കാർ പുച്ഛിച്ച് തള്ളുന്നു എന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ.

തിരുവനന്തപുരം: ഒരു ഇടതുപക്ഷ സർക്കാരിന് ഒട്ടും ചേരാത്ത രീതിയിലാണ് സമരം ചെയ്യുന്ന അങ്കണവാടി ജീവനക്കാരോട് എൽ.ഡി.എഫ് സർക്കാർ ഇടപെടുന്നത്. സമരം ചെയ്യുന്ന പാവങ്ങളോട് പുച്ഛത്തോടെ ഇടപെടുന്ന ഈ സർക്കാരിൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ ഇല്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ധൂർത്തും സ്വജന പക്ഷപാതവും ആണ് ഈ സർക്കാരിൻറെ മുഖമുദ്ര.


നമ്മുടെ സമൂഹത്തിനുവേണ്ടി ഏറെ നല്ല കാര്യങ്ങൾ നിസ്വാർത്ഥമായി ചെയ്യുന്നവരാണ് അങ്കണവാടി ജീവനക്കാർ. പക്ഷേ അവർക്ക് മാന്യമായി ജീവിക്കാനുള്ള ശമ്പളം നൽകാൻ പിണറായി സർക്കാർ തയ്യാറാകാത്തത് കമ്മ്യൂണിസ്റ്റ് പ്രവർത്തന ശൈലിയിൽ വന്ന മാറ്റമാണെന്നും ആ മാറ്റം  മുതലാളിത്തത്തിന് അനുകൂലവും തൊഴിലാളി വിരുദ്ധവുമാണെന്ന് സതീശൻ കൂട്ടിച്ചേർത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.