"ആശ"മാർക്ക് കൈത്താങ്ങായി പഴയന്നൂർ പഞ്ചായത്ത് 2000 രൂപ നൽകും.

പഴയന്നൂർ : ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതിയിൽ സേവനമേഖലയ്ക്ക് പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായി ആശാവർക്കർമാർക്ക് മാസം 2000 രൂപ വീതം നൽകുന്നതിന് 8 ലക്ഷം രൂപ വകയിരുത്തി. 49.43 കോടി രൂപ വരവും 49.34 കോടി ചെലവും 9.34ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് രമ്യ വിനീത് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മുരളീധരൻ അധ്യക്ഷത വഹിച്ചു. പൊതു കളിസ്ഥലങ്ങൾ നവീകരിക്കുന്നതിന്റെ  ഭാഗമായി പഴയന്നൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് സിന്തറ്റിക് ഗ്രൗണ്ട് ആക്കി മാറ്റുന്നതിന് 50 ലക്ഷവും എളനാട്  പഞ്ചായത്ത് കളിസ്ഥലം പുനരുദ്ധാരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചു. പഴയന്നൂർ ടൗൺ ഓപ്പൺ  തിയേറ്ററിനായി സ്ഥലം ഏറ്റെടുക്കുന്നതിന് 75 ലക്ഷവും മത്സ്യ കർഷകർക്ക് വള്ളവും വലയും വാങ്ങാൻ 10 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.


പഴയന്നൂർ പഞ്ചായത്തിൽ വികസന മുരടിപ്പാണെന്നും പൊള്ളയായ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പി.എ ബാബുവിന്റെ  നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ  കുറ്റപ്പെടുത്തി. കെ.എ ഹംസ, സി.ശ്രീകുമാർ, എ.കെ ലത, എ.സൗഭാഗ്യവതി, കൃഷ്ണൻകുട്ടി, കെ.എം അസീസ്, ഷക്കീർ, സെക്രട്ടറി ഇൻ ചാർജ്  മല്ലിക എന്നിവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.