സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണന്‍ എം.പി. പത്രിക പ്രകാശിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. വി. നഫീസ ഏറ്റുവാങ്ങി. കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയല്ല എല്‍ഡിഎഫ് പ്രകടന പത്രിക തയ്യാറാക്കുന്നതെന്നും, നടപ്പിലാക്കാനാണെന്നും കെ. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സിപിഐ മണ്ഡലം സെക്രട്ടറി പി. ശ്രീകുമാര്‍ അധ്യക്ഷനായി. കാര്‍ഷിക ഇന്നോവേഷന്‍ പാര്‍ക്ക്, കുത്താമ്പുള്ളി കൈത്തറി പൈതൃക ഗ്രാമ പദ്ധതി, പുതിയ ടൂറിസം ഇടനാഴി, ആരോഗ്യ മേഖലയില്‍ ആരോഗ്യമുളള ചേലക്കര, കൂടുതല്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍, വനിതാ വ്യവസായ പാര്‍ക്ക്, ഗവ: പോളിടെക്നിക്കില്‍ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങിയ അടിമുടി ചേലക്കര നീവകരിക്കാനാവശ്യമായതെല്ലാം പ്രകടന പത്രികയില്‍ പറയുന്നു.
വോട്ടര്‍മാരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് പ്രകടന പത്രികാ സബ്കമ്മിറ്റി കണ്‍വീനര്‍ കെ. കെ. മുരളീധരന്റെ നേതൃത്വത്തിലാണ് പത്രിക തയ്യാറാക്കിയത്. സ്ഥാനാര്‍ഥി യു . ആര്‍. പ്രദീപ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി. എ. ബാബു, ഏരിയ സെക്രട്ടറിമാരായ ടി. ഗോകുലന്‍, കെ. കെ. മുരളീധരന്‍, ഘടക കക്ഷി നേതാക്കളായ ഷാജി ആനിത്തോട്ടം, പി. ജി. കൃഷ്ണന്‍കുട്ടി, എ. എല്‍. ജോസ്, കെ. വി. സോളമന്‍, വി. സുമീഷ് എന്നിവര്‍ സംസാരിച്ചു.
0 അഭിപ്രായങ്ങള്‍