പരുത്തിപ്ര സ്വദേശിനി പൂവ്വത്തിങ്കൽ ബസരിയ ചികിത്സാ സഹായം തേടുന്നു.

വടക്കാഞ്ചേരി: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള പരുത്തിപ്ര ബ്ലോക്ക് ഓഫീസിന് സമീപം പൂവ്വത്തിങ്കൽ ബസരിയ (44) സുമനസ്സുകളുടെ സഹായം തേടുന്നു. ബസരിയ്ക്ക് അടിയന്തര മായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കൂലിപ്പണിക്കാരനായ ഭർത്താവ് ഹിലറും (മണി), 2 പെൺമക്കളുമടങ്ങു ന്നതാണ് നിർധന കുടുംബം. ശസ്ത്രക്രിയ്ക്കും തുടർചികിത്സകൾക്കുമായി 65 ലക്ഷം രൂപ ചിലവ് വരും. കുടുംബത്തെ സഹായിക്കാനും ചികിത്സാ ചിലവിന് പണം കണ്ടെത്താനും ജനപ്രതിനിധി കളുടെ നേതൃത്വത്തിൽ നാട്ടുകാർ ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. 

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ സു രേന്ദ്രൻ എന്നിവർ രക്ഷാധി കാരികളും നഗരസഭാ കൗൺസിലർ മാരായ കെ.യു  പ്രദീപ് (ചെയർമാൻ), ബുഷ്റ റഷീദ് (കൺവീനർ), വി.ആർ ദിനേശ് കുമാർ(ട്രഷറർ) എന്നിവർ ചികിത്സാ സഹായ സമിതി ഭാരവാഹികളുമാണ്. 

സഹായനിധി ശേഖരണത്തിനായി കേരള ഗ്രാമീൺ ബാങ്ക് വടക്കാഞ്ചേരി ശാഖ യിൽ 'ബസരിയ ചികിത്സാ സഹായനിധി' എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40286111000982. IFSC: KLGB0040286. കൂടുതൽ വിവരങ്ങൾക്ക്: കെ.യു പ്രദീ പ് (7907315767) ബുഷ്റ റഷീദ് (9846850979).

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.