ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം എന്ന് എം.വി ഗോവിന്ദൻ.
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ കേരളത്തിന്റെ ആരോഗ്യ മന്ത്രിയെ കാണാൻ കൂട്ടാക്കിയില്ല. വീണാ ജോർജ് ക്യൂബൻ സംഘത്തെ കാണാനാണ് പോയത്; കൂട്ടത്തിൽ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല. അതിന് ആരോഗ്യമന്ത്രി വീണ ജോർജിനെ കുറ്റം പറയേണ്ടതില്ല. ഫെഡറൽ സംവിധാനത്തെ മാനിക്കാത്ത കേന്ദ്രമന്ത്രിയോട് ഇതേപ്പറ്റി ചോദിക്കണമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ഒട്ടാകെ ആശ വർക്കർമാർ ഉണ്ട്. കേരളത്തിൽ മാത്രമല്ല ഇവരുള്ളത്. ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരള സംസ്ഥാനമാണ്. സമരം എൽ.ഡി.എഫ് സർക്കാരിനെ ലക്ഷ്യം വെച്ചുള്ളതാണ്. ഇതിന്റെ പിന്നിൽ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവിൽസഖ്യം ആണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ