ശ്രീനാരായണ ഗുരുവിൻറെ കൃതികളുടെ കാവ്യഭംഗി മലയാളി സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് സ്വാമി സച്ചിദാനന്ദ.



ചെറുതുരുത്തി: ശ്രീനാരായണ ഗുരുവിന്റെ  കൃതികളുടെ കാവ്യഭംഗി മലയാളി സമൂഹം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ലെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കേരളകലാമണ്ഡലം നൃത്ത വിഭാഗവും ദൈവ ദശകം കൂട്ടായ്മയും ചേർന്ന് നടത്തിയ ''ഗുരുവിന്റെ  കൃതികളിലെ  കാവ്യലാവണ്യം'' എന്ന വിഷയത്തിലുള  സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി സച്ചിദാനന്ദ. കലാമണ്ഡലം വൈസ് ചാൻസിലർ  ഡോ. ബി. അനന്തകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 

ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് അധ്യാപകൻ ഡോ. സി.ആർ സന്തോഷ് സെമിനാറിൽ വിഷയം അവതരിപ്പിച്ചു. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണികൃഷ്ണൻ, ഡോ. വിചിത്ര,  കലാമണ്ഡലം ഹൈമാവതി, രാജേഷ് സഹദേവൻ,  ഡോ. രചിതാ രവി, രമ്യ അനൂപ്, ടി.കെ അഖില എന്നിവർ പ്രസംഗിച്ചു. കലാമണ്ഡലം മാധുരി ദൈവദശകം മോഹിനിയാട്ടവും മഞ്ജു വി.നായർ ശിവപ്രസാദപഞ്ചകം നൃത്താവിഷ്കാരവും അവതരിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.