സൗജന്യ അമ്പ്യ്ത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
തൃശൂർ: ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി അക്കാദമിയും ചേർന്ന് സൗജന്യ അമ്പ്യ്ത്ത് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ ഒല്ലൂർ വൈലോപ്പിള്ളി സ്കൂൾ ഗ്രൗണ്ടിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പരിശീലനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നാലു വയസുമുതൽ പ്രായപരിധിയില്ലാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും പ്രത്യേക പരിശീലനം ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷ ഫോറം ഇമെയിൽ അയക്കണം. വിവരങ്ങൾക്ക് ഫോൺ 9809921065
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ