നിറച്ചാർത്ത് ത്രിദിന ശില്പകലാ പഠന ക്യാമ്പിന് തുടക്കമായി.

വടക്കാഞ്ചേരി: എങ്കക്കാട്  നിദർശനയിൽ നിറച്ചാർത്ത്  ത്രിദിന ശില്പകലാ ക്യാമ്പിന് തുടക്കമായി. തൃശ്ശൂർ ഫൈനാർട്സ്  കോളേജിലെ ശില്പകല വിഭാഗം മേധാവിയായിരുന്ന എ.പി സുനിലാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. കലാ പഠനത്തിന് ഔദ്യോഗിക അവസരം ലഭിക്കാത്തവർക്കും ഫൈനാർട്സ് , ഡിസൈൻ മേഖലകളിൽ ഉപരിപഠന ലക്ഷ്യമാക്കുന്നവർക്കും ക്യാമ്പ് നല്ല അവസരമാണ് നൽകുന്നത്. കലാകാരന്മാരും തിരഞ്ഞെടുത്ത വിദ്യാർത്ഥികളും ഉൾപ്പെടെ പത്തുപേരാണ് ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. കളിമണ്ണ്, ജിപ്സം, സിമൻറ്  എന്നീ മാധ്യമങ്ങളിലാണ്  ശില്പങ്ങൾ തീർക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.