ജോയിൻറ് ആർ.ടി.ഒ ഓഫീസിൽ വിജിലൻസ് പരിശോധന.
വടക്കാഞ്ചേരി : തൃശ്ശൂർ വിജിലൻസ് സി.ഐ.യുടെ നേതൃത്വത്തിലാണ് ജോയിൻറ് ആർ.ടി.ഒ ഓഫീസിനുള്ളിൽ ഒന്നരമണിക്കൂർ നീണ്ട പരിശോധന നടന്നത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. ജോയിൻറ് ആർ.ടി.ഒ ഓഫീസിലെ ചില ഉദ്യോഗസ്ഥരുമായി ഒത്തുചേർന്നാണ് ഏജന്റസ് അഴിമതിക്ക് കളമൊരുക്കുന്നത് എന്നാണ് ആരോപണം. സംസ്ഥാനത്തെ അനവധി ജോയിൻറ് ആർ.ടി. ഒ ഓഫീസുകളുടെ അഴിമതി ഒരു പരിധി വരെയെങ്കിലും നിർത്താൻ ആയിട്ടുണ്ട്. പക്ഷേ ഇപ്പോഴും വടക്കാഞ്ചേരിയിലെ ആർ.ടി.ഒ ഓഫീസിൽ അഴിമതി നടത്താനുള്ള സാഹചര്യമാണ് നിലനിൽക്കുന്ന തെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ