കേരള കലാമണ്ഡലത്തിൽ സംഗീത ശില്പശാല നടന്നു.

ചെറുതുരുത്തി:  കലാമണ്ഡലത്തിൽ സംഗീത ശില്പശാലയും സി.ആർ രാജഗോപാലൻ മാസ്റ്റർ സ്മാരക പ്രഭാഷണവും നടന്നു. കേരളകലാമണ്ഡലവും ആറങ്ങോട്ടുകര വയലിയും  ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ പ്രശസ്ത ഇറ്റാലിയൻ സംഗീത ഗവേഷകൻ പൗലോ പാസിയോള ''കേരളീയ കലകളിൽ വാദ്യങ്ങളുടെ പ്രസക്തി" എന്ന വിഷയത്തിൽ പ്രസംഗിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ  ഡോ. പി. അനന്തകൃഷ്ണൻ, വയലിനാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ എം.വിനോദ്, കലാമണ്ഡലം ടൂറിസം ഓഫീസർ കേശവൻ നാരായണൻ, ഡോ.പി. രഞ്ജിത്ത്, വസന്തൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാമണ്ഡലത്തിലെയും വയലിയിലെയും കലാകാരന്മാർ ചേർന്ന് വിവിധ നാട്ടുവാദ്യങ്ങൾ അവതരിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.