🟣 മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശിയും.🟣

മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ എരുമപ്പെട്ടി കുണ്ടന്നൂർ സ്വദേശിയും.
കുണ്ടന്നൂർ മുതുക്കാട്ടിൽ വിജയൻ്റെ മകൻ സുവിൻ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ദാരുണമായ അപകടം നടന്നത്. 
സുവിനെ കൂടാതെ 14 പേരാണ് സ്ഫോടനത്തിൽ മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാത്രി 12 മണിയോടെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം
ഇന്ന് രാവിലെ 11 മണിയ്ക്ക് ചെറുതുരുത്തി ശാന്തിതീരത്ത് സംസ്ക്കരിച്ചു. ഭാര്യ: അഞ്ജു, മകൻ: നിരഞ്ജൻ കൃഷ്ണ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍