നെല്ലുവായ് മുണ്ടംകോട് നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി എന്ന് കോൺഗ്രസ്.

എരുമപ്പെട്ടി: എരുമപ്പെട്ടി പഞ്ചായത്തിലെ അഞ്ചാം വാർഡ് മുണ്ടംകോട് നഗറിലെ നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി എന്ന് കോൺഗ്രസ്. നിരവധിതവണ പഞ്ചായത്ത് അംഗത്തോടും പഞ്ചായത്തിലും പരാതി നൽകിയിട്ടും ഇതുവരെ കുടി വെള്ളക്ഷാമത്തിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

60-ൽ  അധികം കുടുംബങ്ങൾ താമസിക്കുന്ന നഗറിൽ വാട്ടർ അതോറിറ്റിയുടെ പത്ത് പൊതു ടാപ്പുകൾ ഉണ്ടായിരുന്നു. ജൽ ജീവൻ പദ്ധതിക്ക് പൈപ്പിടുമ്പോൾ ഈ ടാപ്പുകളിലേക്കുള്ള പൈപ്പുകൾ തകർന്ന് ജലവിതരണം നിലച്ചു. രണ്ടുവർഷത്തിൽ അധികമായി കുടിവെള്ളം കിട്ടാതെ വലയുന്ന ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേ തുടർന്നാണ് നാട്ടുകാർ കൂട്ടമായി കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ  പഞ്ചായത്തിലെത്തി സെക്രട്ടറിക്ക് പരാതി നൽകിയത്. എരുമപ്പെട്ടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലാണ്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എം നൗഷാദ് പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.