അമ്മയെ റോഡിൽ ഉപേക്ഷിച്ച മക്കൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

വടക്കാഞ്ചേരി : കൊടുമ്പ് സ്വദേശിനിയും രോഗിയുമായ അമ്മയെ റോഡിൽ ഉപേക്ഷിച്ചു എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ മക്കൾക്കെതിരെ സ്വമേധയാ കേസെടുത്തു. സാമൂഹിക നീതി ഓഫീസറും റൂറൽ ജില്ലാ പോലീസ് മേധാവിയും പരാതിയെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.ഗീത ആവശ്യപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്കാണ് റോഡരികിൽ അവശനിലയിൽ കൊടുമ്പ് സ്വദേശിനിയെ കണ്ടെത്തിയത്. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്. മക്കളെ വിളിച്ചെങ്കിലും ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. പോലീസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റിയത്.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.