തൃശ്ശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കണം.
തൃശ്ശൂർ: ശക്തൻ പച്ചക്കറി മാർക്കറ്റിൽ ആധുനിക സൗകര്യങ്ങളോടെ ശൗചാലയങ്ങൾ നിർമ്മിച്ച് അവിടുത്തെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ഇ. ഗീത നഗരസഭ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പച്ചക്കറി മാർക്കറ്റിൽ ശൗചാലയങ്ങളില്ലാത്തതു കാരണം തൊഴിലാളികളും പൊതു ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. തൃശൂർ നഗരസഭാ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ പരാതി ശരിവെച്ചു. ശൗചാലയം ഇല്ലാത്തതിനാൽ മാർക്കറ്റ് പരിസരം വൃത്തിഹീനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിയന്തര പ്രാധാന്യത്തോടെ നഗരസഭ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടികൾക്ക് വേഗം കൂട്ടണമെന്ന് കമ്മീഷൻ നിർദേശം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ