പഴയന്നൂർ: ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മെറിറ്റ് ആഘോഷം വിപുലമായി നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി. ഷാഗു അധ്യക്ഷത വഹിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ സഹകരണത്തോടെയാണ് മെറിറ്റ് ഡേ ആഘോഷിച്ചത്. ഉന്നത വിജയം നേടിയ അമിതേഷ് എം യു, ശ്രുതി പി.ജെ, നെസ്‌മാജെബിൻ, സ്നേഹ ടി.എൻ എന്നിവർക്ക് എക്സലൻസ് വാർഡുകൾ നൽകി. ഡോക്ടർ സോബി ടി. വർഗീസ്, ദിനേശ് മോഹൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍