അടുപ്പുട്ടി പള്ളിയിൽ ഓർമ്മപെരുന്നാളിന് കൊടിയേറി.

ഇന്ന് രാവിലെ വി. കുർബാനക്ക് ശേഷം വികാരി. ഫാ.ഗീവർഗ്ഗീസ് വർഗ്ഗീസ് ഓർമ്മപെരുന്നാൾ കൊടിയേറ്റ് നിർവഹിച്ചു. ഏപ്രിൽ 4,5 (വെള്ളി, ശനി) തിയതികളിലാണ്  ഓർമ്മപെരുന്നാൾ ആഘോഷിക്കുന്നത്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകീട്ട് 5.30 ന് മാർ ഓസിയോ വാർഡ് (സീനിയർ ഗ്രൗണ്ട്) കുരിശുംതറയിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പാമ്പാടി സ്‌മാരക കുരിശ് പള്ളിയിൽ എത്തിച്ചേരും. ശുശ്രൂഷകൾക്ക് കോട്ടയം ദേവലോകം, മാനേജർ റവ. യാക്കോബ് റമ്പാൻ മുഖ്യ കാർമികത്വം വഹിക്കും. ട്രസ്റ്റി പി.കെ പ്രജോദ്, സെക്രട്ടറി ബാബു ഇട്ടൂപ്പ് കെ, പെരുന്നാൾ കൺവീനർ ടി പി വിജു തുടങ്ങിയവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.