വടക്കാഞ്ചേരി: നഗരത്തിലെ ഗതാഗത നിയന്ത്രണം പരാജയമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി വേണമെന്നും ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വിശേഷ ദിവസങ്ങളിൽ കാൽനടയാത്ര പോലും നഗരത്തിൽ അസാധ്യമായി വന്നിരിക്കുകയാണ്. പെരുന്നാൾ, ഈസ്റ്റർ, വിഷു തുടങ്ങിയ ആഘോഷങ്ങൾ അടുത്തെത്തിയതോടെ വടക്കാഞ്ചേരി മേൽപ്പാലം മുതൽ ഓട്ടുപാറ ജില്ലാ ആശുപത്രി വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. മതിയായ സൗകര്യമില്ലാത്തതിനാൽ റോഡിന്റെ അരികിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. തിരക്കേറിയ ദിവസങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് ഗതാഗതക്കുരുക്ക് നിയന്ത്രിക്കണമെന്ന് ഐ.എൻ.ടി.യു.സി മണ്ഡലം യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് കെ.എച്ച് സിദ്ധിഖ് അധ്യക്ഷതവഹിച്ചു. ശശി മംഗലം, വിനോദ് തുമ്പറമ്പിൽ, ബിജു ഇസ്മായിൽ, ജി. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍