മാധ്യമ ശില്‍പ്പശാല നടത്തി.

വടക്കാഞ്ചേരി : ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി 'വൃത്തി 2025' മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ മനോജ് അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജനീഷ് രാജന്‍ ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കി. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള സംശയങ്ങളും, നിരീക്ഷണങ്ങളും മാധ്യമപ്രവര്‍ത്തകര്‍ ശുചിത്വ മിഷന്‍ പ്രതിനിധികളുമായി പങ്കുവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി നഫീസ ശില്‍പശാലയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. 

മാലിന്യമുക്ത നവകേരളം കോ-കോര്‍ഡിനേറ്റര്‍ വി. ബാബുകുമാര്‍, മാധ്യമ പ്രതിനിധികളായ മനോജ് കടമ്പാട്ട്, അജീഷ് കര്‍ക്കിടകത്ത്, വി. മുരളി, എന്‍.സി സംഗീത്, ജിഫിന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.