കൊക്കാല മുതൽ വെളിയന്നൂർ ജംഗ്ഷൻ വരെ ഗതാഗതത്തിനായി ഇന്ന് തുറന്നുകൊടുക്കും.
തൃശൂർ: കൂർക്കഞ്ചേരി-കുറുപ്പം റോഡ് കോൺക്രീറ്റിംഗ് മൂന്ന് ഘട്ടവും പൂർത്തീകരിച്ച് കൊക്കാല മുതൽ വെളിയന്നൂർ ജംഗ്ഷൻ വരെയുള്ള ഭാഗം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. തൃശൂർ കോർപ്പറേഷൻ സംസ്ഥാന സർക്കാർ കോൺ ക്രീറ്റിംഗ് റോഡിനെ മാതൃകയാക്കി കൂർക്കഞ്ചേരി മുതൽ കുറുപ്പം റോഡ് സ്വരാജ് റൗണ്ട് വരെ 10 കോടി രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുകയാണ്. സമയബന്ധിതമായി രണ്ട് ഘട്ടവും മൂന്നാം ഘട്ടത്തിന്റെ ഒരുഭാഗവും പൂർത്തീകരിച്ച് കൂർക്കഞ്ചേരി മുതൽ കൊക്കാലെ വരെയുള്ള ഭാഗം ഗതാഗതം പുനഃരാരംഭിച്ചിരുന്നു. മൂന്നാം ഘട്ടം പൂർണ്ണമായി മെട്രോ മുതൽ മാതൃഭൂമി വെളിയന്നൂർ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ കോൺക്രീറ്റിംഗ് പൂർണ്ണമായി പൂർത്തീകരിച്ചു. എഗ്രിമെന്റ്റ് കാലയളവിനുള്ളിൽ കോൺക്രീറ്റിംഗ് നടപടികൾ പൂർത്തീകരിക്കാൻ കഴിയുന്ന സംസ്ഥാനത്തെ മാതൃകാപരമായ പദ്ധതിയാണി തെന്നും മേയർ എം.കെ വർഗീസ് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ