കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്കുള്ള സർക്കാരിൻ്റെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു.

ആലപ്പുഴ: കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങൾക്കുള്ള സർക്കാരിൻറെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ ആനുകൂല്യങ്ങൾ കൂടും. വാർഷിക പ്രീമിയം 174 നിന്ന് 200 രൂപയാകും. 18 മുതൽ 74 വരെ വയസ്സുള്ളവർക്ക് പദ്ധതിയുടെ ഭാഗമാകാം. കുടുംബശ്രീയും സംസ്ഥാന ഇൻഷുറൻസ് വകുപ്പും എൽ.ഐ.സിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.18 മുതൽ 50 വരെ വയസ്സുള്ളവർക്ക് രണ്ട് ലക്ഷത്തിന്റെ പരിരക്ഷ ലഭിക്കും. മുൻവർഷം ഇത് ഒരു ലക്ഷം ആയിരുന്നു. 51 മുതല്‍ 60 വയസ്സുള്ളവർക്ക് 80,000 രൂപയും 61 മുതൽ 70 വയസ്സ് വരെ 30,000  രൂപയും 71 മുതൽ 74 വരെ 25000 രൂപയും എന്നിങ്ങനെയാണ് ഇൻഷുറൻസ് പരിരക്ഷ. അപകട ഇൻഷുറൻസ്  30,000 രൂപയായി ഉയർത്തിയിട്ടുണ്ട് 40 ലക്ഷത്തോളം പേർക്ക് പദ്ധതിയുടെ പരിരക്ഷ ലഭിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.