ആദ്യകാല സി പി ഐ നേതാവ് സി.പി. ജോസിൻ്റെ ഛായാചിത്രം അനാഛാദനം ചെയ്തു.

വടക്കാഞ്ചേരി: സ്വാതന്ത്ര്യ സമരകാലത്തെ വേലൂരിലെ ആദ്യത്തെ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി, വേലൂരിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ലോക്കൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി തലപ്പിള്ളി താലൂക്ക് കമ്മിറ്റി അംഗം, തലപ്പിള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സെക്രട്ടറി, വേലൂർ സർവ്വീസ് സഹകരണ ബാങ്ക് സ്ഥാപകൻ, വേലൂർ ഗ്രാമീണ വായനശാലാ സ്ഥാപകൻ,വേലൂർ കനാൽ സമര നായകൻ, മണിമലർക്കാവ് മാറുമറക്കൽ സമര നേതാവ്, വേലൂർ  അർണോസ് പാതിരി ഭവനത്തിൻ്റെ സംരക്ഷകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം, സി പി ഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം തുടങ്ങി വേലൂരിൻ്റെയും തലപ്പിള്ളി താലൂക്കിൻ്റേയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച് മൺമറഞ്ഞ സമുന്നത സി പി ഐ നേതാവ് സി പി ഐ നേതാവ് സി.പി. ജോസിൻ്റെ ഛായാചിത്രം  വടക്കാഞ്ചേരി സി പി ഐ ഓഫീസിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ. സോമനാരായണൻ അനാഛാദനം ചെയ്തു.


പരിപാടിയിൽ സി പി ഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം  ഇ.എം.സതീശൻ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ കുന്ദംകുളം മണ്ഡലം സെക്രട്ടറി കെ.ടി. ഷാജൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം പ്രേംരാജ് ചൂണ്ടലാത്ത്,എം. ആർ.സതീശ് ചന്ദ്രൻ,ഷീലാ മോഹൻ, സി.പി.ജോസിൻ്റെ കുടുംബാംഗങ്ങളായ സി.കെ. കുഞ്ഞിപ്പൊറിഞ്ചു, സുനിൽ ജോസ് തുടങ്ങിയവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എം.യു. കബീർ സ്വാഗതവും സി പി ഐ ലോക്കൽ സെക്രറി എം.എ. വേലായുധൻ നന്ദിയും രേഖപ്പെടുത്തി. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.