പഴയന്നൂർ ചെറുകര പാടശേഖരത്തിലെ നെല്ല് സംഭരണ പ്രശ്നത്തിൽ യു.ആർ പ്രദീപ് എം.എൽ.എ ഇടപെട്ടു.

പഴയന്നൂർ : ചെറുകര പാടശേഖരത്തിൽ ഈർപ്പം കൂടുതലാണെന്ന പേരിൽ നെല്ല് എടുക്കാതിരുന്ന പ്രശ്നത്തിൽ യു.ആർ പ്രദീപ് എം.എൽ.എ ഇടപ്പെട്ടു.ഈ പാടശേഖരത്തിലെ കർഷകനായ പ്രസാദ് കുമാറിന്റെ 11 ടൺ നെല്ല് എടുക്കാത്തതിന്റെ പേരിലാണ് പ്രശ്നം രൂക്ഷമായത്. സപ്ലൈകോയ്ക്ക്‌ വേണ്ടി നെല്ല് സംഭരിക്കുന്ന ആര്‍.ഐ.സി. ഇ.സി.ഒ ആഗ്രോ ഫുഡ്സ് മിൽ പ്രതിനിധി ഈർപ്പം കൂടുതലാണെന്ന പേരിലാണ് നെല്ല് എടുക്കാതിരുന്നത്. ഇത്  നെൽക്കർഷകർക്കിടയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. അതിനെ തുടർന്നാണ് ചേലക്കര എം.എൽ.എ യു.ആർ പ്രദീപ്  അടിയന്തര ഇടപെടൽ നടത്തിയത്. 


തൃശ്ശൂർ പാഡി മാർക്കറ്റിംഗ് ഓഫീസ്റോട്  അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടാനും, കർഷകർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന തരത്തിൽ നെല്ല് സംഭരണം നടത്തരുതെന്നും എം എൽ എ ആവശ്യപ്പെട്ടു. കർഷകർക്ക് ബോധ്യപ്പെടുന്ന തരത്തിൽ ആവണം നെല്ലിലെ ഈർപ്പ പരിശോധയെന്നും കർഷകരെ വിശ്വാസത്തിൽ എടുത്തുവേണം നെല്ല് സംഭരണം നടത്താൻ എന്നും എം.എൽ.എ കൂട്ടിച്ചേർത്തു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.