സ്പോർട്സ് അക്കാദമി ജില്ലാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടിന് നടക്കും.

തൃശ്ശൂർ: വിവിധ ജില്ലകളിലെ സ്പോർട്സ് അക്കാദമികൾ സ്കൂൾ, പ്ലസ് വൺ, കോളേജ് തലത്തിലേക്ക് വിദ്യാർത്ഥികളിൽ നിന്ന് ജില്ലാ തിരഞ്ഞെടുപ്പ് നടത്തുന്നു. 2025-26 അധ്യയന വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അത്‌ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ്ബോൾ ഇനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഏപ്രിൽ രണ്ടിന്  8ന് സെ. തോമസ് തോപ്പ് മൈതാനിയിലും വി.കെ.എൻ  മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും ആണ് തിരഞ്ഞെടുപ്പ് നടക്കുക.

  സ്കൂൾ അക്കാദമിയിലെ 7, 8 (ഇപ്പോൾ 6,7 ക്ലാസിൽ പഠിക്കുന്നവർ) ക്ലാസുകളിലേക്കാണ് പ്രവേശനം നടക്കുന്നത്. പ്ലസ് വൺ, ഒന്നാംവർഷ കോളേജ് അക്കാദമിയിലേക്കുള്ള സെലക്ഷനിൽ ജില്ലാ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തവർക്ക് മുൻഗണന ലഭിക്കും. ദേശീയ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനം നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും. വിശദവിവരങ്ങൾക്ക് താഴെ യുള്ള  ഫോൺ നമ്പറുകളുമായി ബന്ധപ്പെടുക 0487-2332099, 8547352799.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.