ചെറുതുരുത്തി പന്നിയടി വടക്കുമുറി കനാൽ റോഡ് പ്രദീപ് എംഎൽഎ നാടിനു സമർപ്പിച്ചു.
വള്ളത്തോൾ നഗർ പഞ്ചായത്ത് 2025 - 26 തൊഴിലുറപ്പ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പന്നിയടി വടക്കുമുറി കനാൽ റോഡ് നാടിനു സമർപ്പിച്ചു. യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി കെ ലത്തീഫ് , സിഡിഎസ് മെമ്പർ കെ വിനീത, പി എ രാധ, സി ആർ സുധാകരൻ എന്നിവർ സംസാരിച്ചു. 15 ലക്ഷം രൂപ ചിലവിലാണ് ഗ്രാമീണ റോഡ് യാഥാർഥ്യമാക്കിയത്.
0 അഭിപ്രായങ്ങള്‍