തലശ്ശേരി ഗ്രാമീണ വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗ ക്ലാസ് ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.
തലശ്ശേരി ഗ്രാമീണ വായനശാല വനിതാ വേദിയുടെ നേതൃത്വത്തിൽ യോഗാ ക്ലാസ് സംഘടിപ്പിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എം. മഞ്ജുള അദ്ധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല ഷിഹാബ് ആശംസകൾ നേർന്നു. വനിത വേദി കോ- ഓർഡിനേറ്റർമാരായ വിദ്യ മണികണ്ഠൻ സ്വാഗതവും, നീതു നന്ദിയും പറഞ്ഞു. നാൽപ്പതോളം വനിതകൾ ക്ലാസിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍