🔴 മുപ്ലിയത്ത് കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ 16 വയസ്സുകാരൻ മുങ്ങിമരിച്ചു. 🔴

മുപ്ലിയത്ത് കുറുമാലി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

മുപ്ലിയം ഉപ്പുഴി സ്വദേശി ചെരട്ട വീട്ടിൽ ജോസിൻ്റെ മകൻ 16 വയസ്സുള്ള എബിൻ ആണ് മരിച്ചത്. കുറുമാലി പുഴയിലെ പ്ലാവിലപാറ കടവിൽ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ എബിൻ മുങ്ങിപോകുകയായിരുന്നു.
കൂടെയുണ്ടായിരുന്നവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. പുതുക്കാട് നിന്ന് ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. മുപ്ലിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് എബിൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍