🔴 ഉത്രാളിക്കാവ് പൂരത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ 5 ലക്ഷം രൂപ അനുവദിച്ചു: സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ 🔴

*ഉത്രാളിക്കാവ് പൂരത്തിന് സംസ്ഥാന ടൂറിസം വകുപ്പിന്റെ 5 ലക്ഷം രൂപ അനുവദിച്ചു: സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ*

 ഉത്രാളിക്കാവ് പൂരത്തിന് സംസ്ഥാന ടൂറിസം വകുപ്പിൽ നിന്നും നൽകി വരുന്ന ധനസഹായം 5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായതായി സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ. അറിയിച്ചു. ഉത്രാളിക്കാവ് പൂരം സെൻട്രൽ കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ അപേക്ഷ പരിഗണിച്ച് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. നൽകിയ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണയും ധനസഹായം അനുവദിച്ചത്. ഈ സർക്കാരിന്റെ കാലഘട്ടത്തിൽ തുടർച്ചയായി നാലാം തവണയാണ് 5 ലക്ഷം രൂപ അനുവദിക്കുന്നത്. നാല് വർഷക്കാലയളവിൽ ആകെ 20 ലക്ഷം രൂപയാണ് ഉത്രാളിക്കാവ് പൂരത്തിനായി പങ്കാളിത്ത ദേശങ്ങളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ 3 ദേശങ്ങൾക്കും കൂടി അനുവദിച്ചതെന്ന്എം എൽ എ ഓഫീസ് വാർത്താ ക്കുറിപ്പിലൂടെ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍