🔴 ഉത്രാളി പൂരം - ഫെബ്രുവരി 17 പറപുറപ്പാട് ദിവസത്തെ വെടിക്കെട്ടിന് അനുമതി നിരസിച്ചു🔴

*ഉത്രാളി പൂരത്തോടനുബന്ധിച്ച് ഫെബ്രുവരി 17 പറപുറപ്പാട് ദിവസത്തെ വെടിക്കെട്ടിന് അനുമതി നിരസിച്ചു* 

ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച്  ഫെബ്രുവരി  17 ന് നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം  വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നതുകൊണ്ട്, പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 
അനുമതി നിരസിച്ചതിനെ തുടർന്ന് 3 ദേശക്കമ്മിറ്റികളും സംയുക്തമായി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹു: ഹൈക്കോടതിയെ സമീപിക്കുമെന്നറിയിച്ചു. മുൻ വർഷങ്ങളിലേതുപോലെ തന്നെ ബഹു: ഹൈക്കോടതിയുടെ അനുകൂല വിധി നേടി പൂർവാധികം ഭംഗിയായി ഇത്തവണയും വെടിക്കെട്ട് നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് ദേശക്കമ്മിറ്റി ഭാരവാഹികൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍