🔴 മച്ചാട് മാമാങ്കം വെടിക്കെട്ട് അനുമതി നിരസിച്ചു. 🔴

മച്ചാട് മാമാങ്കം വെടിക്കെട്ട് അനുമതി നിരസിച്ചു

മച്ചാട് മാമങ്കത്തിനോടനുബന്ധിച്ച്  ഫെബ്രുവരി 13,15, 17 തീയതികളിൽ നടത്താനുദ്ദേശിച്ച വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചു. പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ചതിൽ അപകടമില്ലാത്ത വിധം  വെടിക്കെട്ട് പ്രദർശനം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ലെന്നതു കൊണ്ട്, പൊതുജന സുരക്ഷ മുൻനിർത്തി വെടിക്കെട്ട് പൊതുപ്രദർശനത്തിന് അനുമതി നിരസിച്ചതായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍